Running Into Her
— K. Satchidanandan
When a man runs into his first lover—
well after thirty years— it is still possible for
that old familiarity to emerge.
Like that old house in the country,
which he had built slowly, even tentatively,
where he lived, many years ago.
Like that solitude upon a hill —
now overrun by buildings and their clutter—
where once flowers fell only to cover all the earths.
Like the struggles to remember one’s place —
the groundings of one’s past — in an old school photo, now eaten,
made invisible, by the gluttonies of the silverfish.
He struggles to remember and recreate that moment of an early union,
even as there emerges, within him,
a procession to celebrate a carnival.
But the drumbeats of joy, fail to ascend and jump past the walls within him.
He holds her—her head to his chest— filled with desire to disclose,
to narrate, to describe the sounds of the many journeys he undertook over the years,
over those long thirty years.
He desires—her ecstasies, her personal hells—to smell them, to touch, to know them again.
But between them, there now, trembles a great cavernous sea.
He watches her closely, the many chisels,
some inscriptions performed generously and relentlessly by time itself;
only to eventually ask, with a cultivated disinterest:
“Are you well?”
Sensing that life has clawed into him, just as much, she replies:
“Yes”.
Like two corpses, confined to a solitary coffin,
they reach for words to make small talk, they struggle for breath.
Unable to bear the burdens of the earths, the rocks, and the trees above them,
they begin to press away, as they separate.
And now, all that remains between them is that, great cavernous
sea.
===========
a recreation by Keerthik Sasidharan
കണ്ടുമുട്ടല്‍ ---സച്ചിദാനന്ദൻ !
==================
മുപ്പതുവർഷം കഴിഞ്ഞ്കണ്ടുമുട്ടിയാലും പുരുഷന് തന്റെ ആദ്യകാമുകിയെ തിരിച്ചറിയാനാവും
ഏറെ പുതുക്കിപ്പണിതിട്ടുംതാൻ പണ്ടു പാർത്തിരുന്നഗ്രാമത്തിലെ വീട് തിരിച്ചറിയുംപോലെ.
കെട്ടിടങ്ങളും ആരവങ്ങളും നിറഞ്ഞു കഴിഞ്ഞിട്ടും ഒരിക്കൽ പൂക്കളാൽ മൂടിയിരുന്നകുന്നിൻ പുറത്തിന്റെവിജനത തിരിച്ചറിയുംപോലെ.
വാലൻപുഴു തിന്നുതീർത്തസ്കൂൾ ഗ്രൂപ്പ് ഫോട്ടോയിൽ താൻ നിന്നിരുന്ന സ്ഥാനംഓർത്തെടുക്കും പോലെഅയാൾ ആദ്യസമാഗമംപുന:സൃഷ്ടിക്കാൻ ശ്രമിക്കുന്നുഅയാളുടെ ഉള്ളിൽ ഒരുത്സവംനടക്കുന്നു.
പക്ഷേ, മേളം മതിൽക്കെട്ടിനുപുറത്തുവരുന്നതേയില്ല.നെഞ്ചിൽ അവളുടെശിരസു ചേർത്തുപിടിച്ച്താൻ മുപ്പതാണ്ടു നടത്തിയയാത്രകളുടെ മുഴുവൻശബ്ദങ്ങളുംഅവളെ കേൾപ്പിക്കണമെന്ന്അയാൾക്കുണ്ട്.
അവളുടെ സ്വർഗ്ഗങ്ങളുംനരകങ്ങളുംമണത്തും സ്പർശിച്ചുംഅറിയണമെന്നും.
പക്ഷേ അവർക്കിടയിൽഇപ്പോൾ ഒരു കടലുണ്ട്.
കാലം അവളിൽ ചെയ്തകൊത്തുപണികൾ ശ്രദ്ധിച്ച്സ്വരത്തിൽ വൈരാഗ്യം വരുത്തിഅയാൾ ചോദിക്കുന്നു:‘സുഖമല്ലേ?’ജീവിതം അയാളെകീറിമുറിച്ചതു ശ്രദ്ധിച്ച്അവൾ പ്രതിവചിക്കുന്നു:‘അതെ.’
ശവപ്പെട്ടിക്കുള്ളിൽ കിടന്ന്രണ്ടു ജഡങ്ങൾ അന്യോന്യംസംവദിക്കാൻ ശ്രമിക്കും പോലെഅവർക്കു ശ്വാസം മുട്ടുന്നു.
മീതേ മണ്ണിന്റെയുംപാറകളുടെയുംവൃക്ഷങ്ങളുടെയും ഭാരംതാങ്ങാനാകാതെഅവർ അകന്നകന്നു പോകുന്നു
അവർക്കിടയിലെ കടൽ മാത്രം ബാക്കിയാവുന്നു.